സ്ത്രീ സുരക്ഷാ പദ്ധതി
അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം
സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്‌കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകൾ ഡിസംബർ 22 മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു. നിലവിൽ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത സ്ത്രീകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
അർഹത മാനദണ്ഡങ്ങൾ
- കേരളത്തിൽ സ്ഥിരതാമസക്കാരായ 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗക്കാർക്കും അപേക്ഷിക്കാം.
- അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്കാണ് മുൻഗണന.
- വിധവ, അവിവാഹിത, വികലാംഗ പെൻഷനുകൾ ലഭിക്കുന്നവർക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാൻ അർഹതയില്ല.
ആവശ്യമായ രേഖകൾ
- പ്രായം തെളിയിക്കുന്ന രേഖ (ജനന സർട്ടിഫിക്കറ്റ്/സ്‌കൂൾ സർട്ടിഫിക്കറ്റ്/ഡ്രൈവിംഗ് ലൈസൻസ്/പാസ്പോർട്ട് അല്ലെങ്കിൽ മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ്).
- ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (IFSC കോഡ് സഹിതം).
- ആധാർ കാർഡ് വിവരങ്ങൾ.
അർഹതയില്ലാത്തവർ
- വിവിധ സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ എന്നിവ കൈപ്പറ്റുന്നവർ.
- കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, കരാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും സർവ്വകലാശാലകളിലും ജോലി ചെയ്യുന്നവർ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
KSMART വഴി അപേക്ഷിക്കുക
വിവരങ്ങൾക്ക് കടപ്പാട്: തദ്ദേശ സ്വയംഭരണ വകുപ്പ് | Ente Online Sevanam
