വോട്ടർ പട്ടികയും രജിസ്ട്രേഷനും
അറിഞ്ഞിരിക്കേണ്ട സുപ്രധാന വിവരങ്ങൾ
പഞ്ചായത്ത് വോട്ടർ പട്ടികയും ലോക്സഭ/നിയമസഭാ വോട്ടർ പട്ടികയും രണ്ടും രണ്ടാണ്. ഇവ രണ്ടിലും നിങ്ങളുടെ പേരുണ്ടെന്ന് പ്രത്യേകം ഉറപ്പുവരുത്തുക.
പുതിയ വോട്ടർ ഐഡി കാർഡിന് ഓൺലൈനായി അപേക്ഷിക്കാൻ താഴെ പറയുന്ന രേഖകൾ ആവശ്യമാണ്:
ആവശ്യമായ രേഖകൾ
- പാസ്പോർട്ട് സൈസ് ഫോട്ടോ
- ആധാർ കാർഡ്
- വയസ്സ് തെളിയിക്കുന്ന രേഖ (Birth Certificate / School Certificate / Passport)
- ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ
- കുടുംബത്തിലെ ഒരംഗത്തിന്റെ വോട്ടർ ഐഡി കാർഡ്
- 2002-ലെ ലിസ്റ്റിൽ ഉൾപ്പെട്ട ബന്ധുവിന്റെ വിവരങ്ങൾ
ശ്രദ്ധിക്കുക: നിലവിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അപേക്ഷ സമർപ്പിക്കാൻ മാത്രമേ സാധിക്കുകയുള്ളു. ഈ അപേക്ഷകൾ പരിശോധിച്ച ശേഷം സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നത് ഇലക്ഷൻ കമ്മീഷന്റെ (ECI) തീരുമാനങ്ങൾക്ക് വിധേയമായിരിക്കും.
