We have newly developed one. Please give your feedback Click here

KSmart NOC for Building Number for Houses under 1000 sq ft

1️⃣ കാറ്റഗറി 2 പഞ്ചായത്തിൽ 100.00 ച.മീ. അധികരിക്കാത്ത ഏക കുടുംബ വാസഗൃഹങ്ങൾക്ക് NOC നൽകാൻ എങ്ങിനെയാണ് അപേക്ഷ നൽകുക?



🅰️ കാറ്റഗറി II പഞ്ചായത്തിൽ ഒരു പ്ലോട്ടിൽ നിലവിലുള്ളതും നിർദ്ദിഷ്ടവുമായ നിർമ്മാണത്തിൻ്റെ ആകെ വിസ്തീർണ്ണം 100.00 ച.മീ. അധികരിക്കുന്നില്ലായെങ്കിൽ ഏക കുടുംബ വാസഗൃഹമായുള്ള നിർമ്മിതിക്ക് 2019-ലെ KPBR 8 - ആം ചട്ടത്തിൻ്റെ (xiii) - ആം ഖണ്ഡ പ്രകാരം കെട്ടിട നിർമ്മാണ പെർമിറ്റ് ആവശ്യമുള്ളതല്ലായെന്ന് വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്.

എന്നിരുന്നാലും അത്തരം നിർമ്മാണങ്ങൾക്ക് പെർമിറ്റ് ആവശ്യമെന്ന് അപേക്ഷകൻ ആവശ്യപ്പെടുന്ന പക്ഷം KSmart - ലെ Permissions & Approvals വഴി പെർമിറ്റ് നേടാവുന്നതാണ്. അല്ലാത്ത പക്ഷം പ്രത്യേക നടപടിയൊന്നും ആവശ്യമില്ല.

അപേക്ഷകന് പെർമിറ്റ് ആവശ്യമില്ലായെന്ന സാക്ഷ്യപത്രം മാത്രം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന പക്ഷം, KSmart -ൽ Online ആയി അപേക്ഷിക്കാവുന്നതാണ്.

അതിനായി Citizen Login > New Application > Others > Building Permissions എന്നിടത്ത് “Intimation Temporary Huts, Sheds and SFR buildings upto 100.00 m²” എന്ന കാർഡിൽ Click ചെയ്ത്, ആവശ്യമായ വിവരങ്ങളും രേഖകളും നൽകി അപേക്ഷ സമർപ്പിക്കാം.

Shed കളുടെയും കുടിലുകളുടെയും നിർമ്മാണത്തിനും ആവശ്യമെങ്കിൽ ഇതേ രീതിയിൽ നടപടി സ്വീകരിക്കാം. ചുമതലപ്പെടുത്തി നിശ്ചയിച്ച Operator ന് Inbox-ലേക്ക് ലഭിക്കുന്ന അപേക്ഷയെ Verifier / Approver ഉചിതമായി പരിശോധിച്ച് സാക്ഷ്യപത്രം അനുവദിക്കും.


2️⃣ ഇവയുടെ നികുതി നിർണ്ണയത്തിനും നമ്പർ അനുവദിക്കുന്നതിനും എങ്ങിനെയാണ് അപേക്ഷ നൽകുന്നത്?

🅰️ ഇത്തരം നിർമ്മാണങ്ങളുടെ പൂർത്തീകരണവും സിറ്റിസൺ ലോഗിനിൽ ഈ സർവീസിലൂടെ തന്നെ അറിയിക്കാം. ഫയൽ നടപടികളും enquiry ആവശ്യമായതും പൂർത്തീകരിച്ച ശേഷം കെട്ടിട നമ്പർ അനുവദിക്കാവുന്നതാണ്.

Admin.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!