🗳 തദ്ദേശ തെരഞ്ഞെടുപ്പ് 2025 – വോട്ടർ പട്ടികയിൽ പേര് ചേർക്കാം
📢 പുതിയ അറിയിപ്പ്
🗳 തദ്ദേശ വോട്ടർ പട്ടികയിൽ പേര് ചേർക്കൽ: അവസാന തീയതി നീട്ടി 2025 ഓഗസ്റ്റ് 12 വരെ നീട്ടിയിട്ടുണ്ട്.
18 വയസ്സു പൂർത്തിയായ എല്ലാവരും നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടെന്നു ഉറപ്പു വരുത്തുക!
💻 പുതിയ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർപട്ടിക ജൂലൈ 23 ന് പ്രസിദ്ധീകരിച്ചിരുന്നു.
🌍 ഇപ്പോൾ നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും പട്ടികയിൽ പേര് ഉണ്ടെന്ന് ഉറപ്പുവരുത്താനും, പേര് ചേർക്കാനും, തെറ്റുകൾ തിരുത്താനും അവസരമുണ്ട്.
അർഹത
2025 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയായ എല്ലാ മലയാളികൾക്കും തദ്ദേശ വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാവുന്നതാണ്.
നിങ്ങളുടെ പേര് മുൻപ് നിയമസഭാ അല്ലെങ്കിൽ പാർലമെൻ്റ് വോട്ടർ ലിസ്റ്റിൽ ഉണ്ടെങ്കിലും, തദ്ദേശ വോട്ടർ പട്ടികയിൽ ഇല്ലെങ്കിൽ ഇപ്പോൾ തന്നെ അപേക്ഷിക്കേണ്ടതാണ്.
⚠️ പ്രധാന വ്യത്യാസങ്ങൾ
- ➡ പഞ്ചായത്ത് വോട്ടർ പട്ടിക & നിയമസഭ വോട്ടർ പട്ടിക രണ്ടും വ്യത്യസ്തമാണ്
- ➡ നിയമസഭാ ഇലക്ഷനിൽ വോട്ട് ചെയ്തിട്ടുണ്ടെന്നതിൽ നിന്നു പഞ്ചായത്ത് പട്ടികയിലുണ്ടാവുമെന്നില്ല
📑 ആവശ്യമായ രേഖകൾ
- വയസ്സ് തെളിയിക്കുന്ന രേഖ
- അഡ്രസ്സ് തെളിയിക്കുന്ന രേഖ
- പാസ്പോർട്ട് സൈസ് ഫോട്ടോ
- മൊബൈൽ നമ്പർ, ആധാർ
- കുടുംബാംഗത്തിന്റെ വോട്ടർ ഐ.ഡി കാർഡ്
🧾 അപേക്ഷ & ഹിയറിംഗ് പ്രക്രിയ
- 📅 അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും
- 🧑🏻💻 ഓൺലൈൻ അപേക്ഷ നൽകിയാൽ ഹിയറിങിനുള്ള നോട്ടീസ് ലഭിക്കും
- 📌 നോട്ടീസിൽ പറയുന്ന തീയതിയിൽ ആവശ്യമായ രേഖകളുമായി ഹാജരാകേണ്ടത് നിർബന്ധമാണ്
❎ പേര് ഒഴിവാക്കൽ സംബന്ധിച്ച അപേക്ഷ
വോട്ടര്‍പട്ടികയില്‍ പേരെടുത്തുകളയാനുള്ള ആക്ഷേപങ്ങള്‍ (ഫോം 5) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആ അപേക്ഷയുടെ പ്രിന്റൗട്ടില്‍ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ട് അല്ലെങ്കിൽ തപാലിൽ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
തീയതികൾക്കുള്ളിൽ അപേക്ഷ നൽകുന്നത് അനിവാര്യമാണ്.
🔍 നിങ്ങളുടെ പേര് പരിശോധിക്കുക
നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ട് എന്നത് സ്ഥിരീകരിക്കാൻ ഈ ലിങ്ക് വഴി പരിശോധിക്കൂ: